Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tractor

ട്രാ​ക്ട​ർ കാ​റി​ലി​ടി​ച്ച് മ​റി​ഞ്ഞ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

കോ​​​ത​​​മം​​​ഗ​​​ലം: കൊ​​​ച്ചി-​​​ധ​​​നു​​​ഷ്കോ​​​ടി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ നേ​​​ര്യ​​​മം​​​ഗ​​​ലം വി​​​ല്ലാ​​​ൻ​​​ചി​​​റ​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട ട്രാ​​​ക്ട​​​ർ കാ​​​റി​​​ലി​​​ടി​​​ച്ച് മ​​​റി​​​ഞ്ഞ് ര​​​ണ്ട് ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് ഗു​​​ർ​​​പു​​​ർ സ്വ​​​ദേ​​​ശി പ്ര​​​ദീ​​​പ് കു​​​മാ​​​ർ (22), ഗ​​​യ​​​രാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി സ​​​ത്യം ക​​​നൂ​​​ജി​​​യ (24) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. കൊ​​​ച്ചി- ധ​​​നു​​​ഷ്കോ​​​ടി ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​ടെ നി​​​ർ​​​മാ​​​ണ ക​​​രാ​​​ർ എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന ക​​​രാ​​​ർ ക​​​മ്പ​​​നി​​​യു​​​ടെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് ഇ​​​രു​​​വ​​​രും.

നേ​​​ര്യ​​​മം​​​ഗ​​​ല​​​ത്തു​​നി​​​ന്ന് ത​​​ല​​​ക്കോ​​​ട് ഭാ​​​ഗ​​​ത്തേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ക​​​മ്പ്ര​​​സ​​​ർ ട്രാ​​​ക്ട​​​ർ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട് എതിരേ വ​​​ന്ന കാ​​​റി​​​ലി​​​ടി​​​ച്ച് മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

National

ഹോ​സ്പേ​ട്ടി​ൽ ട്രാ​ക്ട​ർ മ​റി​ഞ്ഞ് അ​പ​ക​ടം; ആ​റ് പേ​ർ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഹോ​സ്പേ​ട്ടി​ൽ തും​ഗ​ഭ​ദ്ര ഡാ​മി​ന് സ​മീ​പം ട്രാ​ക്ട​ർ മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു. ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​വ​രെ ഹോ​സ്പേ​ട്ടി​ലെ​യും കൊ​പ്ല​യി​ലേ​യും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 19 പേ​രാ​ണ് ട്രാ​ക്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ദാ​വ​ൺ​ഗ​രെ​യി​ലെ സ​ന്ദൂ​രി​ൽ നി​ന്ന് ഹൂ​ളി​ഗ​മ്മ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നാ​യി തി​രി​ച്ച​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ലെ ഉ​യ​ര​മു​ള്ള ഭാ​ഗ​ത്ത് നി​ന്ന് താ​ഴേ​ക്ക് ട്രാ​ക്ട​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രി​ൽ ഒ​രു വ​യ​സു​ള്ള കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

National

ട്രാ​ക്ട​ർ മ​റി​ഞ്ഞ് ക​ർ​ഷ​ക​ൻ മ​രി​ച്ചു; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷം​ലി​യി​ൽ ട്രാ​ക്ട​ർ മ​റി​ഞ്ഞ് ക​ർ​ഷ​ക​ൻ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ങ്കി​ത് (22) എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്.

അ​ങ്കി​ത് മ​റ്റ് ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം വ​യ​ലി​ൽ പോ​കു​ന്ന​തി​നി​ടെ അ​ഗ്ദി​പൂ​രി​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

അ​ങ്കി​തി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

National

ട്രാ​ക്ട​ർ മ​റി​ഞ്ഞ് നാ​ല് മ​ര​ണം; 26 പേ​ർ​ക്ക് പ​രി​ക്ക്

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഷി​യോ​​പൂ​രി​ൽ ട്രാ​ക്ട​ർ ട്രോ​ളി മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു, 26 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ​രോ​ജ് ഗു​ർ​ജാ​ർ (35), സു​നൈ​ന ഗു​ർ​ജാ​ർ (27), സീ​മ ഗു​ർ​ജാ​ർ (35), ഗീ​ത റാ​വു (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നാ​ല് പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പാ​ർ​വ​തി ബ​റോ​ഡ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വീ​ർ​പൂ​രി​ലെ സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ൽ ധാ​രാ​ളം സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും കു​ട്ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ട്രാ​ക്ട​ർ ട്രോ​ളി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​ലെ​ത്തി​ച്ചു.

National

അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​നം; ത​ട​യാ​ൻ ശ്ര​മി​ച്ച വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ ട്രാ​ക്ട​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റേ​ന​യി​ൽ ച​ന്പ​ൽ ന​ദി​യി​ൽ നി​ന്ന് അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​നം ത​ട​യാ​ൻ ശ്ര​മി​ച്ച വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നെ ട്രാ​ക്ട​ർ ക​യ​റ്റി കൊ​ന്നു. ഹ​ര്‍​കേ​ഷ് ഗു​ര്‍​ജ​ർ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

നി​യ​മ​വി​രു​ദ്ധ​മാ​യി മ​ണ​ൽ ക​യ​റ്റി​യ ട്രാക്ട​ർ ട്രോ​ളി ഹൈ​വേ​യി​ലൂ​ടെ വ​രു​ന്ന​ത് ക​ണ്ട ഹ​ർ​കേ​ഷ് ത​ട​യാ​നാ​യി മു​ന്നോ​ട് നീ​ങ്ങി. എ​ന്നാ​ൽ വാ​ഹ​നം നി​ർ​ത്താ​തെ ഡ്രൈ​വ​ർ ഹ​ർ​കേ​ഷി​ന്‍റെ നേ​രെ ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഡ്രൈ​വ​ർ വാ​ഹ​ന​വു​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഹ​ർ​കേ​ഷി​നെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Latest News

Corehub Up